Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുമോദിച്ചു.
22/05/2018

വൈക്കം: വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂളില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയം നിലനിര്‍ത്തുന്നതിനു യത്‌നിച്ച അധ്യാപകരെയും വിദ്യാര്‍ഥികളെയും വടയാര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.തോമസ് കണ്ണാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് കണ്ണാട്ട് ഉപഹാരം നല്‍കി. ഫാ. തോമസ് പയറ്റുകണ്ടത്തില്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മേഴ്‌സി ഡേവിഡ്, കൈക്കാരന്‍മാരായ പോള്‍ അലക്‌സ്, സാബു മാളിയേക്കല്‍, ടി.എം ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.