Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വികസനപ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് സെക്രട്ടറി വിലയിരുത്തി
21/05/2018
ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ്‌സദാനന്ദന്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുന്നു. സി.കെ ആശ എം.എല്‍.എ സമീപം.

വൈക്കം: താലൂക്ക് ആശുപത്രിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ്‌സദാനന്ദന്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, അമ്മയും കുഞ്ഞും ആശുപത്രി എന്നിവയുടെ പണി എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ പി.ഡബ്ലു.ഡി. ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച 10.5 കോടി രൂപ വിനിയോഗിച്ചാണ് അമ്മയും കുഞ്ഞും ആശുപത്രിയുടെ നിര്‍മാണം നടത്തി വരുന്നത്. താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനം ലക്ഷ്യമിട്ടു സമര്‍പ്പിച്ചിരുന്ന മാസ്റ്റര്‍പ്ലാന്‍ പരിശോധിച്ച് സെക്രട്ടറി ചില മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു. ഗൈനക്കോളജി വിഭാഗവും, പീഡിയാട്രിക്ക് വിഭാഗവും പൂര്‍ണമായും അമ്മയും കുഞ്ഞും ആശുപത്രിയുടെ ഭാഗമായിരിക്കും. 50 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ആശുപത്രയില്‍ നടപ്പിലാക്കുന്നത്. ഉപയോഗിക്കാന്‍ കഴിയുന്ന പഴയകെട്ടിടങ്ങള്‍ നിലനിര്‍ത്തികൊണ്ടായിരിക്കും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക. ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന മാസറ്റര്‍ പ്ലാനില്‍ ചില ഭേദഗതികള്‍ കൂടി വരുത്തി ഉടന്‍ കിഫ്ബിക്ക് സമര്‍പ്പിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. സി.കെ.ആശ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദവി, വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മലാ ഗോപി, കൗണ്‍സിലര്‍മാരായ ബിജു കണ്ണേഴത്ത്, പി.ശശിധരന്‍, വി.വി സത്യന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ഗീതാ കെ.നായര്‍, ആര്‍.എം.ഒ ഡോ. വിനോദ് എന്നിവരും അവലോകനത്തില്‍ പങ്കെടുത്തു.