Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചാമുണ്ഡേശ്വരി സംഗീത രത്‌ന പുരസ്‌ക്കാരം നല്‍കി
21/05/2018
ഉദയനാപുരം നാഗചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്് നടത്തിയ സംഗീത മേളയില്‍ സംഗീത വിദ്വാന്‍ പ്രൊഫസര്‍ മാവേലിക്കര പി. സുബ്രഹ്മണ്യത്തിന് ചാമുണ്ഡേശ്വരി സംഗീത രത്‌ന പുരസ്‌ക്കാരം വൈക്കം വാസുദേവന്‍ നമ്പൂതിരി സമ്മാനിക്കുന്നു.

വൈക്കം: മണ്ണില്‍നിന്നും വിണ്ണിലേക്ക് സംഗീതത്തെ ഉയര്‍ത്തിയ മികച്ച സംഗീതജ്ഞയാണ്് വൈക്കം വിജയലക്ഷ്മിയെന്ന് സംഗീത വിദ്വാന്‍ പ്രൊഫസര്‍ മാവേലിക്കര പി. സുബ്രഹ്മണ്യന്‍ പറഞ്ഞു. വൈക്കം വിജയലക്ഷ്മിയുടെ കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സംഗീത മേളയില്‍ ഏര്‍പ്പെടുത്തിയ ചാമുണ്ഡേശ്വരി സംഗീത രത്‌ന പുരസ്‌ക്കാരം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. സംഗീതത്തിന്റെ എല്ലാ അംശങ്ങളും സ്വായത്തമാക്കി കഴിവു തെളിയിച്ച ഗുരുക്കന്മാരോടൊപ്പം ചേര്‍ത്തുവയ്ക്കാന്‍ യോഗ്യത നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മിയെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത സംഗീതജ്ഞന്‍ വൈക്കം വാസുദേവന്‍ നമ്പൂതിരി മാവേലിക്കര സുബ്രഹ്മണ്യത്തിന് പുരസ്‌ക്കാരം സമര്‍പ്പിച്ചു. വൈക്കം വാസുദേവന്‍ നമ്പൂതിരിക്കും പുരസ്‌ക്കാരം നല്കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ വൈക്കം വിജയലക്ഷ്മി, ആചാര്യ ആനന്ദ് കൃഷ്ണ, വൈക്കം വാസുദേവന്‍ നമ്പൂതിരി, വിജയലക്ഷ്മിയുടെ മാതാപിതാക്കളായ വി.മുരളീധരന്‍, പി.വിമല എന്നിവര്‍ പങ്കെടുത്തു.