വാര്‍ഷികവും കുടുംബസംഗമവും
21/05/2018
ടൗണ്‍ 111-ാം നമ്പര്‍ ശാഖായോഗത്തിന്റെ കുടുംബസംഗമവും വാര്‍ഷികവും യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: എസ്.എന്‍.ഡി.പി യോഗം 111- ാം നമ്പര്‍ ശാഖയുടെയും ഡോക്ടര്‍ പല്പു സ്മാരക കുടുംബയൂണിറ്റിന്റെയും വാര്‍ഷികവും കുടുംബസംഗമവും യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എന്‍.കെ രമേശ് ബാബു അധ്യക്ഷത വഹിച്ചു. അനില്‍കുമാര്‍, സുവര്‍ണ്ണ ഭരതന്, കോട്ടയം പ്രീതിലാല്‍, കെ.കെ വിജയപ്പന്, അനില്‍ സച്ചിത്ത്, ആര്.സന്തോഷ്, ലൈല ചെല്ലപ്പന്, ലൈല ബാലകൃഷ്ണന്, കെ ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്ക് പ്രസാദ ഊട്ടും വൈകിട്ട് കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടത്തി.