പുനര്‍ നിര്‍മ്മിച്ച കപ്പേളയുടെ ആശീവാദന കര്‍മ്മം നടത്തി
21/05/2018
തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ കീഴിലുള്ള നിത്യ സഹായ മാതാവിന്റെ പുനര്‍ നിര്‍മ്മിച്ച കപ്പേള മാണ്ഡ്യ രൂപത ബിഷപ്പ് മാര്‍ ആന്റണി കരിയല്‍ ആശീര്‍വദിക്കുന്നു.
വൈക്കം: തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ കീഴില്‍ നിത്യ സഹായ മാതാവിന്റെ നാമധേയത്തില്‍ പുനര്‍ നിര്‍മ്മിച്ച കപ്പേള മാണ്ഡ്യ രൂപത ബിഷപ്പ് മാര്‍ ആന്റണി കരിയല്‍ ആശീര്‍വദിച്ചു. വികാരി ഫാദര്‍ ഫ്രാങ്കോ ചൂണ്ടന്, ഫൊറോന പള്ളി വകാരി ഫാദര്‍ പോള്‍ ചിറ്റിനപ്പള്ളി, ഫാദര്‍ മാര്ട്ടിന് കാച്ചിറയില്, ഫാദര്‍ സെബാസ്റ്റ്യന്‍ വണ്ടാനാംതടത്തില്, ഫാദര്‍ മാത്യു മാന്തുരുത്തില്‍, ഫാദര്‍ തോമസ് ഞാറയ്ക്കല്‍, ഫാദര്‍ ഡിസ്റ്റോ കദളിക്കാട്ട്്് എന്നിവര്‍ സഹകാര്‍മ്മീകരായി. തോട്ടകം പള്ളിയില്‍ നിന്നും പുറപ്പെട്ട ജപമാല റാലിക്ക് വികാരി ഫാദര്‍ ഫ്രാങ്കോ ചൂണ്ടന്, ട്രസ്റ്റിമാരായ ജയിംസ് പൊള്ളയില്, തോമസ് ഇത്തിത്തറ എന്നിവര്‍ നേതൃത്വം നല്കി.