കുടുംബസംഗമം നടത്തി
21/05/2018
താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്റെ കുടുംബസംഗമം ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ടി.എന്‍ രമേശന് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന് എ.ഐ.റ്റി.യു.സിയുടെ നേതൃത്വത്തില്‍ നടത്തിയ കുടുംബസംഗമം ചെത്ത് തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ടി.എന്‍ രമേശന് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് വി.ബിനു മുഖ്യ പ്രഭാഷണം നടത്തി. കെ.എ രവീന്ദ്രന്, പി.ആര് ഷാജി, പി.ജെ കുഞ്ഞുമോന്, വി.എന്‍ ഹരിയപ്പന്‍, പി.രാജേന്ദ്രന്, പി.ഡി വിനോദ് എന്നിവര്‍ പ്രസംഗിച്ചു. വിരമിക്കുന്ന തൊഴിലാളി വി.കെ ലക്ഷ്മണന് യാത്രയയപ്പും നല്കി.