Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോഡ് ശുചീകരണവും മഴക്കാല പൂര്‍വശുചീകരണവും
21/05/2018
പൂത്തോട്ട എസ്.എസ് കോളേജിലെ എന്‍.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി നടത്തിയ മഴക്കാല പൂര്‍വശുചീകരണം ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പൂത്തോട്ട എസ്.എസ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ത്രിദിന ക്യാമ്പിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ പൂത്തോട്ട പഞ്ചായത്ത് റോഡ് ശുചീകരണവും മഴക്കാല പൂര്‍വശുചീകരണവും നടത്തി. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. ബി.പത്മനാഭപിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്.എന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജര്‍ അജിമോന്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഡി.ജയചന്ദ്രന്‍, വൈസ് പ്രിന്‍സിപ്പാള്‍ കെ.എസ് ഉല്ലാസ്, വാര്‍ഡ് മെമ്പര്‍ റീനാ രവീന്ദ്രന്‍, ഹെല്‍ത്ത് ഓഫീസര്‍ വിനോദിനി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.എന്‍ ശ്രീകാന്ത്, വാളന്റിയര്‍ സെക്രട്ടറി രാജ് സൂര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.