Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമ്മര്‍ ക്യാമ്പ് 22ന് സമാപിക്കും.
21/05/2018

വൈക്കം: സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന അടല്‍ ടിങ്കറിങ് ലാബിന്റെ സമ്മര്‍ ക്യാമ്പ് 22ന് സമാപിക്കും. ഉച്ചകഴിഞ്ഞ് 2.30ന് സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ചവരെ അനുമോദിക്കും. സ്‌കൂള്‍ മാനേജര്‍ ഫാ. ഡോ. പോള്‍ ചിറ്റിനപ്പിള്ളി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജര്‍മന്‍ സീനിയര്‍ സയിന്റിസ്റ്റ് ഡോ. സിറിയക് ജോസഫ് പാലക്കല്‍ വിശിഷ്ടാതിഥി ആയിരിക്കും. പ്രിന്‍സിപ്പാള്‍ സി.ജെ ലിസിയമ്മ, ഹെഡ്മിസ്ട്രസ്സ് ആന്‍സി ജേക്കബ്, കൗണ്‍സിലര്‍ കെ.ആര്‍ സംഗീത, പി.ടി.എ പ്രസിഡന്റ് എം.പി മുരളീധരന്‍ എന്നിവര്‍ പ്രസംഗിക്കും.