Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ.ഐ.എസ്.എഫ് കൂവം യൂണിറ്റ് സമ്മേളനം
19/05/2018

വൈക്കം: എ.ഐ.എസ്.എഫ് വൈക്കം മണ്ഡലം സമ്മേളനത്തിന് മുന്നോടിയായി തലയാഴം പഞ്ചായത്തില്‍ എ.ഐ.എസ്.എഫ് കൂവം യൂണിറ്റ് സമ്മേളനം ചേര്‍ന്നു. മണ്ഡലം ജോയിന്റ് സെക്രട്ടറി അഭിജിത് അശോകന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അശ്വിന്‍ വേണുഗോപാല്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. കൂവം യൂണിറ്റ് സെക്രട്ടറിയായി കിരണ്‍ കെ.എസിനെയും പ്രസിഡന്റായി ബിബിന്‍ അജയ്‌ഘോഷിനെയും തിരഞ്ഞെടുത്തു. സമ്മേളനത്തില്‍ സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വി.കെ അനില്‍കുമാര്‍, എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ബൈരാ കൃഷ്ണന്‍, വൈസ് പ്രസിഡന്റ് അനന്തു ടി.എസ്, സി.പി.ഐ തലയാഴം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി ജെ.പി ഷാജി എന്നിവര്‍ പങ്കെടുത്തു.