Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോസ് ചേട്ടന്‍ അനുസ്മരണ സമ്മേളനം 22ന്
19/05/2018

വൈക്കം: വൈക്കത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ട്രേഡ് യൂണിയനുകളുടെയും ആദ്യകാല സംഘടകരില്‍ പ്രമുഖനായിരുന്ന എന്‍.ദാമോദരന്റെ (ബോസ് ചേട്ടന്‍) 33-ാമത് അനുസ്മരണ സമ്മേളനം 22ന് വൈകിട്ട് 4.30ന് ആറാട്ടുകുളങ്ങരയില്‍ നടത്തും. സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എന്‍.അനില്‍ ബിശ്വാസ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ സുശീലന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ.പ്രസന്നന്‍ സ്വാഗതമാശംസിക്കും. ജെ.ജയശങ്കര്‍, ടി.എന്‍ രമേശന്‍, എം.ഡി ബാബുരാജ്, കെ.അജിത് എക്‌സ് എം.എല്‍.എ, സി.കെ ആശ എം.എല്‍.എ, ആര്‍.ബിജു, ഡി.രഞ്ജിത്ത് കുമാര്‍, എന്‍.മോഹനന്‍, നിര്‍മ്മലാ ഗോപി, എ.സോമന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.