Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
19/05/2018
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ എക്‌സലന്റ് എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ അനുമോദിക്കുന്നു

വൈക്കം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ എക്‌സലന്റ് എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകനും, താലൂക്ക് കാര്‍ഷിക വികസനബാങ്ക് വൈസ് പ്രസിഡന്റും എക്‌സലന്റ് പേട്രനും ആയ മാധവന്‍കുട്ടി കറുകയില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. എക്‌സ് എം.എല്‍.എ കെ.അജിത്ത് അവാര്‍ഡ് വിതരണം നടത്തി. നഗരസഭ മുന്‍ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് മുഖ്യപ്രഭാഷണവും ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് ആശംസ പ്രസംഗം നടത്തി. 'വിവിധ കോഴ്‌സുകളും സാധ്യതകളും' എന്ന വിഷയത്തില്‍ ആര്‍.പ്രതാപ് ചന്ദ്രന്‍ ക്ലാസ്സെടുത്തു.