Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബൈക്ക് മോഷ്ടാവ് പോലീസ് പിടിയില്‍
19/05/2018
ബൈക്ക് മോഷ്ടാവ് രതീഷ്

വൈക്കം: മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന കുപ്രസിദ്ധ ബൈക്ക് മോഷ്ടാവിനെ വൈക്കം പോലീസ് പട്രോളിങിനിടെ പിടികൂടി. തൊടുപുഴ ആലക്കോട് കുന്നേല്‍ കുഞ്ഞുമോന്‍ എന്നു വിളിക്കുന്ന രതീഷ് (27) ആണ് അറസ്റ്റിലായത്. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തൊടുപുഴയിലും പരിസരങ്ങളിലുമുള്ള പോലീസ് സ്റ്റേഷനുകളിലെ ഒട്ടേറെ കേസ്സുകളില്‍ പ്രതിയാണ് രതീഷ്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ പോലീസ് പട്രോളിങ് നടത്തുന്നതിനിടയിലാണ് താക്കോല്‍ ഇല്ലാതെയും, വയറുകള്‍ ഊരിയിട്ട നിലയിലും ഉള്ള ബൈക്കുമായി രതീഷിനെ കണ്ടത്. വിശദമായ ചോദ്യം ചെയ്യലിലാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് ഇയാള്‍ സമ്മതിച്ചത്. സബ് ഇന്‍സ്‌പെക്ടര്‍ സി.ടി സജീവ്, എ.എസ്.ഐ എം.ഷാജഹാന്‍, ഇന്ദിരസേനന്‍, സ്റ്റാന്‍ലി, ബൈജു, എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.