Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.പി.എം.എസ് (നീലകണ്ഠന്‍ വിഭാഗം) സംസ്ഥാന സമ്മേളനം 20 മുതല്‍ 22 വരെ വൈക്കത്ത്
19/05/2018

വൈക്കം: കെ.പി.എം.എസ് (നീലകണ്ഠന്‍ വിഭാഗം) സംസ്ഥാന സമ്മേളനം 20 മുതല്‍ 22 വരെ വൈക്കത്ത് നടക്കും. ഇന്നു വൈകുന്നേരം അഞ്ചിന് പതാക-കൊടിമര-ഛായാചിത്ര ഘോഷയാത്രകള്‍ വലിയകവലയില്‍ സംഗമിച്ച് നഗരത്തില്‍ പ്രവേശിക്കും. 21ന് രാവിലെ ഒന്‍പതിന് സ്വാഗതസംഘം ചെയര്‍മാന്‍ വി.സി തങ്കപ്പന്‍ പതാക ഉയര്‍ത്തും. 10ന് വടക്കേനട എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എന്‍.കെ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. വര്‍ക്കിങ് പ്രസിഡന്റ് വി.സി ശിവരാജന്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. എന്‍.കെ ജനാര്‍ദ്ദനന്‍ പുലയന്‍, ഷീജ രാമു, കെ.എസ് വിമല്‍, ഡോ. പി.പി വാവ, കെ.എ തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിക്കും. വൈകുന്നേരം 5.30ന് ഭരണഘടനയും സംവരണവും എന്ന വിഷയത്തല്‍ ബോട്ട്‌ജെട്ടി മൈതാനിയില്‍ സെമിനാര്‍ നടക്കും. കെ.പി.എം.എസ് ഉപദേശകസമിതി ചെയര്‍മാന്‍ ടി.വി ബാബു ഉദ്ഘാടനം ചെയ്യും. ലോയേഴ്‌സ് സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് പ്രസിഡന്റ് അഡ്വ. കെ.എ ബാലന്‍ വിഷയാവതരണം നടത്തും. കെ.ബിന്ദു അധ്യക്ഷത വഹിക്കും. 22ന് വൈകുന്നേരം നാലിന് വലിയകവലയില്‍ നിന്നും പ്രകടനം ആരംഭിക്കും. അഞ്ചിന് ബീച്ച് മൈതാനിയില്‍ നടക്കുന്ന വില്ലുവണ്ടി യാത്രയുടെ 125-ാം വാര്‍ഷിക പൊതുസമ്മേളനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. കെ.പി.എം.എസ് പ്രസിഡന്റ് എന്‍.കെ നീലകണ്ഠന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സി.കെ ആശ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി പ്രതിഭകളെ ആദരിക്കും. തുറവൂര്‍ സുരേഷ്, ഡോ. പി.പി വാവ, കെ.രാജു എന്നിവര്‍ പ്രസംഗിക്കും.