Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയമസഭ സീററുകളില്‍ പട്ടികജാതി വനിതാസംവരണം വര്‍ദ്ധിപ്പിക്കണമെന്ന് അഖിലകേരള ചേരമര്‍ ഹിന്ദുമഹാസഭ
29/01/2016

നിയമസഭ സീററുകളില്‍ പട്ടികജാതി വനിതാസംവരണം വര്‍ദ്ധിപ്പിക്കണമെന്ന് അഖിലകേരള ചേരമര്‍ ഹിന്ദുമഹാസഭ വൈക്കം താലൂക്ക് മഹിളാസമാജം യൂണിയന്‍ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ദളിത് പീഡനങ്ങളില്‍ അവസാനത്തെ ഇരയാണ് ഹൈദരാബാദില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമൂലയമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. അഖിലകേരള ചേരമര്‍ ഹിന്ദുമഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഓമന പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. പി.എസ് സുരേഷ്‌കുമാര്‍, കെ.കെ കരുണാകരന്‍, തങ്കച്ചന്‍, രാധാമണി പ്രസാദ്, സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ്, കെ.മോഹനന്‍ എന്നിവര്‍ ക്ലാസ് എടുത്തു. ഭാരവാഹികളായി സരസമ്മ ചെല്ലപ്പന്‍ (പ്രസിഡന്റ്), കുഞ്ഞുമോള്‍ ജയദേവ് (വൈസ് പ്രസിഡന്റ്), അംബിക സദാനന്ദന്‍ (സെക്രട്ടറി), നവ്യശ്രീ (ജോയിന്റ് സെക്രട്ടറി), ജി.തങ്കമ്മ മേമുറി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.