Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗം
19/05/2018

വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ പറ്റിയ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ദേവസ്വം പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ 7-ാമത് വൈക്കം യൂണിറ്റ് വാര്‍ഷിക പൊതുയോഗം ദേവസ്വം ബോര്‍ഡിനോടാവശ്യപ്പെട്ടു. യൂണിറ്റ പ്രസിഡന്റ് വി.എസ് രാജഗോപാലന്‍നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന പ്രസിഡന്റ് ജി.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പെന്‍ഷന്‍കാരായ വി.കൃഷ്ണയ്യര്‍, കേരളവര്‍മ്മ തിരുമുല്‍പ്പാട്, ചോതന്‍ കുഞ്ഞ്, ലക്ഷ്മിയമ്മ എന്നിവരെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.ബി ശ്രീകണ്ഠന്‍ നായര്‍ പൊന്നാടയണിച്ചാദരിച്ചു. ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി, തെറ്റായ നയങ്ങള്‍ എന്നിവയെ കുറിച്ചും, പെന്‍ഷന്‍ഫണ്ട് കോര്‍പ്പസ് ഫണ്ട് ആക്കുന്നതിനെകുറിച്ചും സംസ്ഥാന വക്താവ് സി.ആര്‍ രാധാകൃഷ്ണന്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വി.മോഹനന്‍ സ്വാഗതവും, ജോയിന്റ് സെക്രട്ടറി സി.കെ ഗോപി നന്ദിയും പറഞ്ഞു. സംസ്ഥാന ട്രഷറര്‍ പി.ഡി സുകുമാരന്‍ നായര്‍, സെക്രട്ടറി ശിവശര്‍മ്മ, യൂണിറ്റ് ഭാരവാഹകിളായ കെ.എം സുധര്‍മ്മന്‍, കെ.സോമന്‍ നായര്‍, പി.സി അജിത്ത് കുമാര്‍, എം.ബി അംബിക, വി നരായണന്‍ ഉണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.