Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭൂസമര മുന്നണി പ്രഥമയോഗം
19/05/2018

വൈക്കം: വൈക്കം താലൂക്ക് ഭൂസമര മുന്നണിയുടെ പ്രഥമയോഗം വൈക്കം റസ്റ്റ് ഹൗസില്‍ നടത്തി. അഡ്വ. പി.ഒ ജോണ്‍ ഉദ്ഘാടനം ചെയ്ത യോഗത്തിന് കെ.കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഇ.എ കണ്ണന്‍ സ്വാഗതം പറഞ്ഞു. എം.കെ ദാസന്‍, വി.ജെ ജോയി, സോജാമോള്‍, അപ്പു കാപ്പില്‍, സൈമണ്‍, വൈക്കം ബാബു, പി.കെ വേണു, വത്സന്‍ എന്നിവര്‍ സംസാരിച്ചു. കെ.കൃഷ്ണന്‍കുട്ടിയെ കണ്‍വീനറായും കണ്ണന്‍ ഇ.കെ, സൈമണ്‍ കെ.പി, വി.ജെ ജോയി, അപ്പു കാപ്പില്‍, മധു ചാമക്കാല, സോജാമണി, വത്സന്‍, വൈക്കം ബാബു എന്നിവരെ കമ്മറ്റിയംഗങ്ങളായും തിരഞ്ഞെടുത്തു.