Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാമൂഹിക പ്രതിബദ്ധതയുടെ ഭാവാര്‍ദ്രസംഗീതവുമായി സഹൃദയ മെലഡീസ്
17/05/2018

വൈക്കം: സ്വന്തം പരാധീനതകള്‍ക്കുമേലെ സര്‍ഗവാസനകളുടെ ചിറകുവിടര്‍ത്തി അതി ജീവനത്തിന്റെ പുത്തന്‍ മേച്ചില്‍പ്പുറങ്ങളിലേക്ക് പറന്നുയരുന്ന മെലഡീസ് നൂറിലേറെ വേദികള്‍ പിന്നിട്ടുകഴിഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ, ഭിന്നശേഷികളുള്ളവരുടെ ക്ഷേമ, പുനരധിവാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സഹൃദയ മെലഡീസിനു രൂപം നല്‍കിയത്. ശാരീരിക, മാനസിക പരിമിതികളുടെ പേരില്‍, അന്തര്‍മുഖരായി വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ സ്വയം ബന്ധിതരായി കഴിഞ്ഞിരുന്നവരെ കണ്ടെത്തി, അവരുടെ സര്‍ഗശേഷികള്‍ പ്രോത്സാഹിപ്പിച്ച് ഒരു സംഘമാക്കി വളര്‍ത്തിയെടുത്തത് രണ്ടു വര്‍ഷം മുമ്പാണ്. ഗാനമേള, മിമിക്‌സ്, ഡാന്‍സ്, മാജിക് ഷോ തുടങ്ങിയവ ഉള്‍പ്പെടുത്തി മെഗാഷോയയാണ് സഹൃദയ മെലഡീസ് അവതരിപ്പിച്ചുവരുന്നത്.പ്രൊഫഷണല്‍ സംഘങ്ങളോട് ഒപ്പം നില്‍ക്കുന്ന അവതരണ മികവ് പുലര്‍ത്തുമ്പോഴും സാധാരണക്കാര്‍ക്കു താങ്ങാവുന്ന പ്രതിഫലം മാത്രമേ ഇവര്‍ ആവശ്യപ്പെടുുള്ളൂ എന്നുള്ളത് മുഖ്യ ആകര്‍ഷണമായി. മലയാറ്റൂരില്‍ നിന്നുള്ള സജി, ഡിക്‌സ പള്ളുരുത്തി, സാബു വരാപ്പുഴ, അനില്‍ ശ്രീമൂലനഗരം, നവ്യ തോമസ്, ആരാധന എന്നിവരാണ് ഗാനമേളയ്ക്ക് നേതൃത്വം നല്‍കുന്നത്.സതീഷ് തിരുവനന്തപുരം മാജിക് ഷോ അവതരിപ്പിക്കുന്നു. ടി.വി താരം കൂടിയായ പ്രദീപ് പെരുമ്പാവൂരിന്റെ നേതൃത്വത്തിലാണ് മിമിക്‌സ് കൈകാര്യം ചെയ്യുന്നത്. ദേവാലയങ്ങളിലെ തിരുനാളുകള്‍, വാര്‍ഷികങ്ങള്‍, സംഘടനകളുടെ ആഘോഷങ്ങള്‍ തുടങ്ങിയവയ്‌ക്കൊപ്പം സര്‍ക്കാരിന്റെ ഓണാഘോഷവും ടൂറിസം മേളയും അത്തച്ചമയവും ഉള്‍പ്പെടെയുള്ള വേദികള്‍ ഇവര്‍ക്കു ലഭിച്ചു. പെരുമാനൂര്‍ പള്ളിയിലെ തിരുനാള്‍ ആഘോഷമായിരുന്നു നൂറാമത്തെ വേദി. ഓരോ വേദിയിലും നിറഞ്ഞ മനസോടെയാണ് കാണികള്‍ ഇവരെ സ്വീകരിക്കുന്നത്. വേദിയില്‍ ലഭിക്കുന്ന സംഭാവനകള്‍ സഹൃദയയുടെ ആശാകിരണം കാന്‍സര്‍ സുരക്ഷാ യജ്ഞത്തിലൂടെ നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്കായി സമ്മാനിക്കുന്നതിലും ഇവര്‍ ശ്രദ്ധിക്കുന്നു. ഓഖി ദുരന്ത തീരങ്ങളില്‍ സാന്ത്വനം പകരാനായി സൗജന്യ ഷോകള്‍ നടത്തി ഇവര്‍ സമാഹരിച്ച ഒന്നര ലക്ഷം രൂപ കെ.സി.ബി.സി യുടെ ഓഖി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു ഇവര്‍ തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത തെളിയിച്ചു. ഭിന്നശേഷിയുള്ളവരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരിക, അവരുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് സ്വന്തമായി ഒരു വരുമാനം ഉറപ്പാക്കുക, സമൂഹ വികസനത്തില്‍ ഭിന്നശേഷികളുള്ളവരെയും ഉള്‍പ്പെടുത്തുന്ന ഇന്‍ക്ലുസീവ് സംസ്‌കാരം രൂപപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സഹൃദയ മെലഡീസ് പ്രവര്‍ത്തിക്കുന്നതെന്ന് ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തിയ ഡിസ്‌കവര്‍ എബിലിറ്റി തൊഴില്‍മേള, കാഴ്ച പരിമിതിയുള്ളവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബ്ലൈന്‍ഡ് വാക്ക്, ചലനപരിമിതിയുള്ളവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ തടസരഹിത പ്രവേശനം ഉറപ്പാക്കാനായി സംഘടിപ്പിച്ച ഇന്‍ക്ലുസീവ് കൊച്ചി സഹൃദയ ഫെസ്റ്റ് തുടങ്ങിയവയും ഭിന്നശേഷിയുള്ളവര്‍ക്കായി സഹൃദയ നടപ്പാക്കിയ പദ്ധതികളാണ