Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ ആറാമത്തെ വീടിന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍.
17/05/2018
സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ നല്‍കുന്ന ആറാമത്തെ വീടിന്റെ അവസാനഘട്ട നിര്‍മ്മാണജോലി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രിയാ ഭാസ്‌കറും ട്രഷറര്‍ എന്‍.ബാബുരാജും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ നടപ്പാക്കുന്ന സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ ആറാമത്തെ വീടിന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍. നിര്‍മ്മാണ കമ്മറ്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രിയാ ഭാസ്‌കറും ട്രഷറര്‍ എന്‍.ബാബുരാജും അവസാന നിര്‍മ്മാണ ജോലി ഉദ്ഘാടനം ചെയ്തു. ഉല്ലല പടിഞ്ഞാറെക്കര കണ്ണന്തറയില്‍ 8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനികള്‍ ഇരട്ടകളായ അഞ്ജന, അര്‍ച്ചന എന്നിവര്‍ക്കാണ് ആറാമത്തെ വീട് നല്‍കിയത്. 600 സ്‌ക്വയര്‍ഫീറ്റ് ചുറ്റളവില്‍ നിര്‍മ്മിക്കുന്ന വീടിന് 6 ലക്ഷം രൂപയാണ് ചെലവ്. ആശ്രമം സ്‌കൂള്‍, ഓങ്കാരേശ്വരം ദേവസ്വം, വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍, എസ്.എന്‍.ഡി.പി ശാഖ, എന്‍.എസ്.എസ് യൂണിറ്റ്, എസ്.പി.സി, ജെ.ആര്‍.സി എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂള്‍ മാനേജര്‍ പി.വി ബിനേഷ്, നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ സി. സുരേഷ്‌കുമാര്‍, പ്രിന്‍സിപ്പള്‍മാരായ കെ.വി പ്രദീപ് കുമാര്‍, ഷാജി.ടി.കുരുവിള, പ്രധാന അദ്ധ്യാപിക പി.ആര്‍ ബിജി, അദ്ധ്യാപിക പ്രതിനിധി സാലി ജോര്‍ജ്ജ്, പി.ടി.എ പ്രസിഡന്റ് ഷാജി മാടയില്‍, കെ.വി പ്രസന്നന്‍ എന്നിവര്‍ പങ്കെടുത്തു.