Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മണ്‍ചട്ടി - ഗ്രോബാഗ് പദ്ധതിയും പച്ചക്കറി വിത്ത് വിതരണവും
17/05/2018
ജൈവകൃഷി പ്രോത്സാഹനപരിപാടിയുടെ ഭാഗമായി നഗരസഭയും കൃഷിഭവനും നടപ്പാക്കുന്ന മണ്‍ചട്ടി - ഗ്രോബാഗ് വിതരണപദ്ധതി ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനും ഓണത്തിന് ഒരു മുറം പച്ചക്കറി ലക്ഷ്യം നേടാനും നഗരസഭയും കൃഷിഭവനും സംയുക്തമായി നടപ്പാക്കുന്ന മണ്‍ചട്ടി - ഗ്രോബാഗ് പദ്ധതിയും പച്ചക്കറി വിത്ത് വിതരണവും ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ 26 വാര്‍ഡുകളിലെ 600 കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എസ്. ഹരിദാസന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിത്ത് വിതരണവും പരിശീലന പരിപാടിയും വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മലാ ഗോപി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ എന്‍.അനില്‍കുമാര്‍, അസ്സി. കൃഷി ഓഫീസര്‍ മെയ്‌സന്‍ മുരളി, പി. ശശിധരന്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, ഡോ. ശശിധരന്‍, ബിജു.വി.കണ്ണേഴന്‍, ആര്‍. സന്തോഷ്, സല്‍ബി ശിവദാസ്, ശ്രീകുമാരി.യു.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.