Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദീപക് ബാബ്‌റായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനുമായി രഹസ്യ കൂടിക്കാഴ്ച നടത്തി.
29/01/2016

സരിതയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് ആരായാനെത്തിയ എ.ഐ.സി.സി പ്രതിനിധി ദീപക് ബാബ്‌റായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. ഇന്നലെ തലയോലപ്പറമ്പില്‍ സ്വീകരണപരിപാടികള്‍ക്കുശേഷം അന്തരിച്ച കെ.പി.സി.സി എക്‌സി. അംഗം ടി.ജെ തോമസിന്റെ വീട്ടില്‍ സുധീരന്‍ എത്തുംവഴിയാണ് ഇരുവരും തമ്മില്‍ രഹസ്യസംഭാഷണം നടന്നത്. നേതൃമാററത്തെക്കുറിച്ച് ചര്‍ച്ച നടന്നതായാണ് അറിയുന്നത്. കെ.പി.സി.സി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം, ഡി.സി.സി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി, നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അക്കരപ്പാടം ശശി, അഡ്വ. പി.പി സിബിച്ചന്‍ എന്നിവര്‍ സുധീരനൊടൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഇവരെയെല്ലാം മാറ്റിനിര്‍ത്തിയായിരുന്നു ചര്‍ച്ച. എ.കെ ആന്റണി, വി.എം സുധീരന്‍ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രിക്കസേരയിലേക്ക് പരിഗണിച്ചത് എന്നാണ് രഹസ്യവിവരം. ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ വി.എം സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ കൂട്ടാക്കിയില്ല.