Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം ഡിവിഷനിലെ വിവിധ വികസന പദ്ധതികള്‍ക്ക് അരക്കോടി അനുവദിച്ചു.
17/05/2018

വൈക്കം: ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷനില്‍ വിവിധ വികസന പദ്ധതികള്‍ക്കായി 54.5 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.കെ രഞ്ജിത്ത് അറിയിച്ചു. ഡിവിഷനിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാഭ്യാസ പരിശീലന പരിപാടി വിഷന് തലയാഴത്തിന് രണ്ടുലക്ഷം, ടി.വി പുരം പഞ്ചായത്തില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഗേള്‍ ഫ്രണ്ട്‌ലി റെസ്റ്റ് റൂം ഏഴുലക്ഷം, ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം നാലുലക്ഷം, എസ്.എന്‍.എല്‍.പി സ്‌കൂളില്‍ സ്റ്റുഡന്റ്‌സ് റസ്റ്റ് റൂം ഏഴു ലക്ഷം, ചെമ്മനത്തുകര ഗവണ്‍മെന്റ് യൂ.പി സ്‌കൂളില്‍ ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മാണം അഞ്ചുലക്ഷം, സെന്റ് ലൂയീസ് യൂ.പി സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം മൂന്നു ലക്ഷം, തലയാഴം പഞ്ചായത്തില്‍ ഉല്ലല ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം മൂന്നു ലക്ഷം, തോട്ടകം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം മൂന്നു ലക്ഷം, കല്ലറ പഞ്ചായത്തില്‍ പെരുന്തുരുത്ത് എസ്.കെ.വി.യൂ.പി സ്‌കൂളില്‍ നവീകരണം അഞ്ചുലക്ഷം, നീണ്ടൂര്‍ പഞ്ചായത്തില്‍ ഓണംതുരുത്ത് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം മൂന്നുലക്ഷം, നീണ്ടൂര്‍ എസ്.കെ.വി ഹയര്‍സെക്കന്ററി സ്‌കൂള്‍, വെച്ചൂര്‍ ദേവീവിലാസം ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഫര്‍ണീച്ചര്‍ വാങ്ങുന്നതിന് 4.5 ലക്ഷം, ദേവീവിലാസം സ്‌കൂളില്‍ ഇന്നോവേറ്റീസ് സ്റ്റം എഡ്യൂക്കേഷന്‍ അഞ്ചുലക്ഷം, വൈക്കം ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലും കുടവെച്ചൂര്‍ ദേവീവിലാസം സ്‌കൂളിനും ബാന്റ് സെറ്റ് വാങ്ങാന്‍ മൂന്നു ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്.