Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തുണിക്കടയില്‍ തീപിടുത്തം
17/05/2018

വൈക്കം: നഗരത്തിലെ പുതിയതായി ആരംഭിച്ച പോയിന്റ് മാള്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ തീപിടിച്ചെന്ന വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ പാഞ്ഞെത്തിയത് നഗരത്തെ വിറപ്പിച്ചു. ഇന്നലെ വൈകുന്നേരം 6.30ന് ഉദ്ഘാടനത്തിന്റെ ഭാഗമായി സ്ഥാപിച്ച അലങ്കാര ബള്‍ബുകളില്‍ ഒരെണ്ണം ഷോര്‍ട്ടായതിനെ തുടര്‍ന്ന് തീപടര്‍ന്നു. ഉടന്‍ തന്നെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്തത് വന്‍ദുരന്തം ഒഴിവാക്കി. സംഭവമറിഞ്ഞ് ഫയര്‍ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റും പോലീസുമെല്ലാം സ്ഥലത്ത് പാഞ്ഞെത്തി. വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് ഇവിടെ തടിച്ചുകൂടിയത്. മാസങ്ങള്‍ക്ക് മുന്‍പ് ഇതിന്റെ തൊട്ടടുത്തുള്ള ആനന്ദഭവന്‍ ഹോട്ടലില്‍ ഉണ്ടായ തീപിടുത്തം ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടാക്കിയത്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് കട പൂര്‍വസ്ഥിയില്‍ എത്തിയത്.