Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേശീയ ഡെങ്കി ദിനാചരണവും മഴക്കാല പൂര്‍വ പ്രതിരോധവും
17/05/2018

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെയും സംഘടനകളെയും ഏകോപിപ്പിച്ചുകൊണ്ട് ദേശീയ ഡെങ്കി ദിനാചരണവും മഴക്കാല പൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കവിത റെജി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. വി.കെ ഷാജി, ഡോ. മിനി ജി.വര്‍മ, ഡോ. എ.വി സുനില്‍ എന്നിവര്‍ ക്ലാസ് എടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കൃഷ്ണകുമാര്‍, പി.സി ബിനീഷ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ടി.എസ് സെബാസ്റ്റ്യന്‍, സന്ധ്യ അശോകന്‍, ഗീതാ ജോഷി, അനിയമ്മ അശോകന്‍, ഷീലാ സുരേശന്‍, സെക്രട്ടറി വിനോദ് ബാബു, ഗീതാ ദേവി, എസ്.ശാന്തി, വി.എന്‍ മായ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ചന്ദ്രലേഖ എന്നിവര്‍ പ്രസംഗിച്ചു. ഡെങ്കി ദിനാചരണത്തിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.