ശ്രീനാരായണ ഗുരുദേവ ജ്ഞാനക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷിക മഹോത്സവം
16/05/2018
തോട്ടകം ശ്രീനാരായണ ഗുരുദേവ ജ്ഞാന ക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്ഷികാഘോഷം എസ്.എന്‍.ഡി.പി യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: തോട്ടകം 116-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെ കീഴിലുള്ള ശ്രീനാരായണ ഗുരുദേവ ജ്ഞാനക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷിക മഹോത്സവം തുടങ്ങി. കുലവാഴ പുറപ്പാട്,ദേശതാലപ്പൊലി, പ്രതിഷ്ഠാവാര്‍ഷിക കലശം, പ്രഭാഷണം, പ്രസാദം ഊട്ട്, എന്നിവയാണ് പരിപാടികള്‍. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി മണീട് സുരേഷ് മുഖ്യകാര്‍മ്മികനായി. പ്രതിഷ്ഠാ വാര്‍ഷികത്തിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. യൂണിയന് സെക്രട്ടറി എം.പി സെന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്രം പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി സുനില്‍കുമാര്‍, വി.എം സന്ദീപ്, വി.കെ വിജയകുമാര്‍, സി.പി മോഹനന്, പി.ആര് രാജീവ് എന്നിവര്‍ നേതൃത്വം നല്കി