Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീര്‍ ഇതിഹാസ സാഹിത്യകാരന്മാരുടെ സാഹിത്യകാരന്‍ : ആര്‍.ഗോപാലകൃഷ്ണന്‍
16/05/2018
ബഷീറിന്റെ മാന്ത്രികപ്പൂച്ച എന്ന നോവലിന്റെ അന്‍പതാം വാര്‍ഷികാഘോഷം തലയോലപ്പറമ്പ് ഫെഡറല്‍ നിലയത്തില്‍ കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: മലയാളത്തിലെ ഇതിഹാസ സാഹിത്യകാരന്മാരുടെ സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് കേരള സാഹിത്യ അക്കാദമി മുന്‍സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍. ബഷീറിന്റെ നോവലായ മാന്ത്രികപ്പൂച്ചയുടെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബഷീര്‍ എന്ന സാഹിത്യകാരന്‍ മുന്‍ഗാമിയും പിന്‍ഗാമിയും ഇല്ലാത്ത വേറിട്ട വ്യക്തിയാണ്. ബഷീര്‍ കൃതികളുടെ അഞ്ചിരട്ടിയാണ് ബഷീറിനെകുറിച്ചുള്ള കൃതികള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. മറ്റൊരു സാഹിത്യകാരനും ഇങ്ങനെയൊരു അംഗീകാരം ഉണ്ടായിട്ടില്ലെന്നും ആര്‍.ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. തലയോലപ്പറമ്പ് ഫെഡറല്‍ നിലയത്തിനുമുന്നില്‍ നടത്തിയ സാഹിത്യസമ്മേളനത്തില്‍ ബഷീര്‍ സ്മാരക സമിതി വൈസ് ചെയര്‍മാന്‍ എം.ഡി. ബാബുരാജ് മോഡറേറ്റര്‍ ആയിരുന്നു. കെ.എസ് മണി, മോഹന്‍ ഡി.ബാബു, പി.ജി ഷാജിമോന്‍, നാഗേഷ് ബാബു, എം.കെ ഷിബു, വൈക്കം ചിത്രഭാനു, സി.ജി ഗിരിജന്‍, ആചാരി, സുനില്‍ മംഗലത്ത്, എം.കെ മണി, എം.കെ സുനില്‍, അഡ്വ. രാജി പി.ജോയി, കെ.ആര്‍ സുശീലന്‍, ടി.കെ സഹദേവന്‍, ശാരദാ ദിവാകരന്‍, പി.വി ഉണ്ണികൃഷ്ണന്‍, ബിജോ പൗലോസ്, സി.വി. ഡാങ്കോ എന്നിവര്‍ പങ്കെടുത്തു.