Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനം നടത്തി
16/05/2018
വൈക്കത്തെ കോടതി സമുച്ചയം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്ക് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പുനര്‍നിര്‍മിച്ച വൈക്കത്തെ കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്ക് നിര്‍വഹിച്ചു. നിയമവകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിച്ചു. നിയമനിര്‍മാണ അധികാരം ചില കോടതികള്‍ ഏറ്റെടുക്കുന്നത് ആശങ്കജനകമാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ക്രിമിനല്‍ കേസുകള്‍ കൂടുതലായി രജിസ്റ്റര്‍ ചെയ്യുന്നതായി ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംസ്ഥാനത്തിന്റെ പൗരബോധം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോസ് കെ.മാണി എം.പി, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, കോട്ടയം ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് എസ്.ശാന്തകുമാരി, തോമസ് ഉണ്ണിയാടന്‍, കെ.അജിത്ത്, ആര്‍.സന്തോഷ്, എന്‍.ചന്ദ്രബാബു, സാജു വാതപ്പള്ളില്‍, ഷീനാ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.