Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മന്ത്രി കെ.സി ജോസഫിനെ തടയാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചത് തലയോലപ്പറമ്പിനെ മുള്‍മുനയിലാക്കി.
29/01/2016
തലയോലപ്പറമ്പില്‍ മന്ത്രി കെ.സി ജോസഫിനെ തടയാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം

കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ ജനരക്ഷായാത്രയില്‍ പങ്കെടുക്കാനെത്തിയ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫിനെ തടയാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചത് തലയോലപ്പറമ്പിനെ മുള്‍മുനയിലാക്കി. ഇന്നലെ ഉച്ചക്ക് 2.30നാണ് സംഭവം. ജനത്തിരക്കുകള്‍ക്കിടയില്‍ ഏറെ പാടുപെട്ടാണ് മന്ത്രി എത്തിയത്. ഇതിനിടയിലേക്ക് പ്രകടനവുമായി എത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മന്ത്രിയെ തടയാന്‍ റോഡില്‍ കുത്തിയിരുന്നു. പ്രശ്‌നത്തില്‍ പ്രകോപിതരായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കളത്തിലിറങ്ങിയതോടെ കാര്യങ്ങള്‍ പിടിവിട്ടു. ഇരുവിഭാഗം പ്രവര്‍ത്തകരെയും ശാന്തരാക്കുവാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. ഇതിനിടയില്‍ പോലീസ് ശക്തമായ ഇടപെടലുകള്‍ നടത്തിയതോടെ കാര്യങ്ങള്‍ നിയന്ത്രണവിധേയമായി. ഇതിനുമുന്‍പ് പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം ഉന്തുംതള്ളും ഉണ്ടായെങ്കിലും പോലീസിന്റെയും നേതാക്കളുടെയും ഇടപെടലുകളില്‍ കാര്യങ്ങള്‍ വലിയ പ്രശ്‌നത്തിലേക്ക് നീണ്ടുപോയില്ല.