Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയുടെ ഭരണം ആരു കയ്യാളുമെന്ന ചോദ്യത്തിന് ഉത്തരം ഇനിയുമകലെ
16/11/2015
ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ നഗരസഭയുടെ ഭരണം ആരു കയ്യാളുമെന്ന ചോദ്യത്തിന് ഉത്തരം ഇനിയുമകലെ. നിലവിലെ കക്ഷി നിലയനുസരിച്ച് 12 സീററുമായി എല്‍.ഡി.എഫാണ് മുന്നില്‍. പത്ത് സീററുമായി യു.ഡി.എഫ് തൊട്ടുപിറകിലുണ്ട്. രണ്ട് സീററില്‍ വിജയിച്ച കോണ്‍ഗ്രസ് വിമതരും രണ്ട് സീററുള്ള ബി.ജെ.പിയും ഭരണത്തില്‍ നിര്‍ണായക ശക്തികളാണ്. ഇന്നലെ ഡി.സി.സി ഓഫീസില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അഡ്വ. വി.വി സത്യനെ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. ഡി.സി.സി പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വിമതരായി മത്സരിച്ചുജയിച്ച കൗണ്‍സിലര്‍മാരെ കൂടെക്കൂട്ടാന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിററി പ്രസിഡന്റ് അക്കരപ്പാടം ശശിയെയും മണ്ഡലം പ്രസിഡന്റ് മോഹനന്‍ പുതുശേരിയെയും ചുമതലപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസിലെ മുഴുവന്‍ കൗണ്‍സിലര്‍മാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. വിമതരായി മത്സരിച്ചു വന്ന അംഗങ്ങളെ കൂടെക്കൂട്ടുവാന്‍ നേതൃത്വം അണിയറനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ ഭരണം തിരികെ പിടിക്കുവാന്‍ എല്‍.ഡി.എഫും ശക്തമായി രംഗത്തുണ്ട്. കോണ്‍ഗ്രസ് വിമതരെയാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. എന്നാല്‍ ആദ്യതവണ ചെയര്‍മാന്‍ സ്ഥാനം ആര് കയ്യാളുമെന്നതിനെക്കുറിച്ച് സി.പി.എം-സി.പി.ഐ തര്‍ക്കം ഊരിത്തിരിഞ്ഞിട്ടുണ്ടെന്നാണ് അറിയുന്നത്. എല്‍.ഡി.എഫിലെ വലിയ കക്ഷി സി.പി.ഐയാണ്. ഇതിനാല്‍ ആദ്യതവണ ചെയര്‍മാന്‍ സ്ഥാനം തങ്ങള്‍ക്കുവേണമെന്ന ആവശ്യം സി.പി.ഐയില്‍ ഉയര്‍ന്നുകഴിഞ്ഞു. ഡി.രഞ്ജിത്കുമാറും എന്‍.അനില്‍ബിശ്വാസുമാണ് സി.പി.ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥികള്‍. എന്നാല്‍ സി.പി.ഐയുടെ ആവശ്യം അംഗീകരിച്ചുകൊടുക്കുവാന്‍ സി.പി.എം തയ്യാറായേക്കില്ല. എല്‍.ഡി.എഫിനാണ് ഭരണം ലഭിക്കുന്നതെങ്കില്‍ സി.പി.എമ്മിനാണ് ചെയര്‍മാന്‍ സ്ഥാനമെങ്കില്‍ ഏരിയാ കമ്മിററി അംഗം പി.ശശിധരനാണ് സാധ്യത. പാര്‍ട്ടിയിലും ശശിധരനാണ് പിന്തുണ. ഹരിദാസന്‍ നായരുടെ പേരും ചെയര്‍മാന്‍ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്. കഴിഞ്ഞ ഭരണസമിതിയിലെ ഭൂരിപക്ഷം കൗണ്‍സിലര്‍മാരും ഇത്തവണയില്ല. കോണ്‍ഗ്രസിലെ പ്രധാനികളെല്ലാം പരാജയപ്പെട്ടു. എല്‍.ഡി.എഫിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന രണ്ട് നേതാക്കളും തോല്‍വിയറിഞ്ഞു. ഇതോടെയാണ് ഇരുമുന്നണികളിലും പുതുമുഖങ്ങള്‍ക്ക് ചെയര്‍മാന്‍ സ്ഥാനത്തെത്തുവാന്‍ കളമൊരുങ്ങിയത്. നിലവിലെ സാഹചര്യത്തില്‍ രണ്ട് അംഗങ്ങളുള്ള ബി.ജെ.പി കൗണ്‍സിലില്‍ നിര്‍ണായക ശക്തിയാണ്. എന്നാല്‍ ബി.ജെ.പിയുടെ പിന്തുണ സ്വീകരിച്ചാല്‍ ഇരുമുന്നണികള്‍ക്കുമെതിരെ സംസ്ഥാന നേതൃത്വം അച്ചടക്കവാള്‍ വീശുമെന്നുള്ള കാര്യം ഉറപ്പാണ്. ഇതുമനസ്സിലാക്കിയാണ് ഇടതുവലതു മുന്നണികള്‍ കരുക്കള്‍ നീക്കുന്നത്. അഷ്ടമി ആഘോഷത്തിന് ദിവസങ്ങള്‍ മാസം അവശേഷിക്കുമ്പോള്‍ നഗരസഭയുടെ ഭരണം കയ്യാളുന്ന മുന്നണിക്കുമുന്നില്‍ ഏറെ വെല്ലുവിളികളാണ് കാത്തിരിക്കുന്നത്.