ധര്‍ണ നടത്തി.
15/05/2018
വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു വനിതാസബ് കമ്മറ്റി പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ ജില്ലാ സെക്രട്ടറി പി.എം തങ്കപ്പന് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങളിലും നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിലും പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു വനിതാസബ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറി പി.എം തങ്കപ്പന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.മുകുന്ദന് അധ്യക്ഷത വഹിച്ചു. കെ.അരുണന്, വത്സലാ ഓമനക്കുട്ടന്, രാഗിണി മോഹനന്, കെ.എസ് ഗോപിനാഥന്, ഒ.എം ഉദയപ്പന്‍, കെ.എം നടേശന് എന്നിവര്‍ പ്രസംഗിച്ചു.