Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'സഹപാഠിക്കൊരു സാന്ത്വനം' പദ്ധതി സര്‍ക്കാരിന്റെ 'എല്ലാവര്‍ക്കും ഭവനം' എന്ന സ്വപ്‌നത്തിന് കരുത്തേകുന്നതാണെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക്.
15/05/2018
വൈക്കം ആശ്രമം സ്‌കൂള്‍ നടപ്പാക്കുന്ന 'സഹപാഠിക്കൊരു സാന്ത്വനം' പദ്ധതിയില്‍ പെടുത്തി നിര്‍മിച്ച അഞ്ചാമത്തെ വീടിന്റെ താക്കോല്‍ദാനം മന്ത്രി തോമസ് ഐസക്ക് നിര്‍വഹിക്കുന്നു.

വൈക്കം: ആശ്രമം സ്‌കൂള്‍ നടപ്പാക്കുന്ന 'സഹപാഠിക്കൊരു സാന്ത്വനം' പദ്ധതി സര്‍ക്കാരിന്റെ 'എല്ലാവര്‍ക്കും ഭവനം' എന്ന സ്വപ്‌നത്തിന് കരുത്തേകുന്നതാണെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. 'സഹപാഠിക്കൊരു സാന്ത്വനം' പദ്ധതിയില്‍പെടുത്തി നിര്‍മിച്ച അഞ്ചാമത്തെ വീടിന്റെ താക്കോല്‍ ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യം നിറവേറണമെങ്കില്‍ ആറു ലക്ഷം വീടുകള്‍ നിര്‍മിക്കണം. ഇതിന് സര്‍ക്കാരിനു പരിമിതിയുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളുടെ പങ്കാളിത്തവും കൂട്ടായ്മയുമുണ്ടായാല്‍ ലക്ഷ്യം നിറവേറ്റാനാകുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആര്‍.ഗ്രീഷ്മയ്ക്ക് മന്ത്രി വീടിന്റെ താക്കോല്‍ കൈമാറി. നിര്‍മാണ കമ്മിറ്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ പ്രിയ ഭാസ്‌ക്കര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ചെയര്‍മാന്‍ സി.സുരേഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. സ്‌കൂള്‍ മാനേജര്‍ പി.വി ബിനേഷ്, യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, പി.വി വിവേക്, കെ.ടി അനില്‍കുമാര്‍, പ്രിന്‍സിപ്പാള്‍മാരായ കെ.വി പ്രദീപ് കുമാര്‍, ഷാജി ടി.കുരുവിള, പ്രധാന അധ്യാപിക പി.ആര്‍ ബിജി, സാലി ജോര്‍ജ്ജ്, എ.ജ്യോതി, പി.ടി ജിനീഷ്, ഷാജി മാടയില്‍, എന്‍.ബാബുരാജ്, കെ.വി പ്രസന്നന്‍, കെ.വി പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.