Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരുവ് നായ്ക്കളുടെ ശല്യം വൈക്കത്തെ ജനജീവിതത്തെ ദുരിതത്തിലാക്കുന്നു.
15/05/2018

തലയോലപ്പറമ്പ്: തലയോലപ്പറമ്പിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം വൈക്കത്തെ ജനജീവിതത്തെ ദുരിതത്തിലാക്കുന്നു. സന്ധ്യ മയങ്ങിയാല്‍ ഗ്രാമീണ മേഖലയിലെ റോഡുകളും തുറസായ സ്ഥലങ്ങളുമെല്ലാം തെരുവ് നായ്ക്കള്‍ കയ്യടക്കും. അക്രമകാരികളായ തെരുവുനായ്ക്കള്‍ വഴിയാത്രക്കാരെയും വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ആഴ്ചകള്‍ക്ക് മുന്‍പ് പെരുവയില്‍ അഞ്ചു പേരെ തെരുവുനായ്ക്കള്‍ കടിച്ചിരുന്നു. കൂട്ടമായി എത്തിയ തെരുവു നായ്ക്കള്‍ രണ്ടു മാസം മുന്‍പ് വെള്ളൂര്‍ എച്ച്.എന്‍.എല്ലിനു സമീപം പലചരക്ക് കട നടത്തുന്ന രണ്ടു പേരെയും, വെട്ടിക്കാട്ടുമുക്കില്‍ ഒരു സ്ത്രീയെയും ഏഴോളം വഴിയാത്രക്കാരെയും ആക്രമിച്ചിരുന്നു. തെരുവുനായ്ക്കള്‍ ഇരുചക്രവാഹനങ്ങള്‍ക്കു കുറുകെ ചാടി നിരവധി പേരാണ് അപകടത്തില്‍ പെടുന്നത്. തലപ്പാറ, പള്ളിക്കവല, മാര്‍ക്കറ്റ്, പോലീസ് സ്‌റ്റേഷന്‍ പരിസരം, പഞ്ചായത്ത് ബസ്സ്റ്റാന്റ്, സ്‌കൂള്‍ മൈതാനം എന്നിവിടങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. പോലീസ് പിടികൂടി കെ.ആര്‍ ഓഡിറ്റോറിയത്തിനു സമീപം റോഡരികില്‍ ഇട്ടിരിക്കുന്ന വാഹനങ്ങള്‍ തെരുവുനായ്ക്കളുടെ ആവാസ കേന്ദ്രമാണ്. പ്രശ്‌നപരിഹാരം വൈകുന്നത് നാട്ടുകാരുടെ ഇടയില്‍ വലിയപ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.