ദ്വൈവാര ശില്പശാല സമാപിച്ചു.
15/05/2018
വൈക്കം ശ്രീ മഹാദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ നടന്ന ദ്വൈവാര ശില്പശാലയുടെ സമാപന സമ്മേളനം ഭാരതീയ പൈതൃക പഠന കേന്ദ്രം ഡയറക്ടര്‍ പി.ജി.എം നായര്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ശ്രീ മഹാദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ അധ്യാപക പരിശീലകര്‍ക്കായി നടത്തിയ ദ്വൈവാര ശില്പശാല സമാപിച്ചു. ഭാരതീയ പൈതൃക പഠന കേന്ദ്രം ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ.ടി.ഇ പ്രിന്‍സിപ്പാള്‍ എം.ഡി സുമാദേവി അധ്യക്ഷത വഹിച്ചു. പതിനഞ്ചു ദിവസങ്ങളായി നടന്ന ക്യാമ്പില്‍ നാടക ശില്പശാല, ഒറിഗാമി, പാവനാടകം, ഉല്പന്ന നിര്‍മാണം, വിവിധ ക്ലാസ്സുകള്‍, സെമിനാറുകള്‍, ഭക്ഷ്യവസ്തുക്കള്‍ തയ്യാറാക്കല്‍, വിഭവ ഭൂപടം തയ്യാറാക്കല്‍, മോക്ക് പാര്‍ലമെന്റ്, സാംസ്കാരിക പരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു. സമാപന സമ്മേളനത്തില്‍ പ്രിയ എസ്.നായര്‍, വിമലാ ദേവി, ടിന്‍സ് മോന്, അനാമിക, അലീഷ്യ, അഖില വത്സന്, ബിന്റാ പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.