Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ ഗുരുദേവ ജ്ഞാനക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷിക മഹോത്സവം 15 മുതല്‍ 18 വരെ
14/05/2018

വൈക്കം: തോട്ടകം 116-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗത്തിലെ ശ്രീനാരായണ ഗുരുദേവ ജ്ഞാനക്ഷേത്രത്തിന്റെ ഒന്നാമത് പ്രതിഷ്ഠാവാര്‍ഷിക മഹോത്സവം 15 മുതല്‍ 18 വരെ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മണീട് സുരേഷ് തന്ത്രികള്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇന്നു വൈകുന്നേരം 5.30ന് കുലവാഴപുറപ്പാട് കുപ്പേടിക്കാവ് ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് വൈകിട്ട് 6.45ന് ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. 7ന് വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഭദ്രദീപ പ്രകാശനം നടത്തും. തുടര്‍ന്ന് ക്ഷേത്രകാര്യങ്ങള്‍ സേവനമായി ചെയ്യുന്ന ഭാസ്‌കരന്‍ ചിറയില്‍പടിയ്ക്കലിനെ ആദരിക്കും. എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. 7.30ന് നൃത്തനൃത്ത്യങ്ങള്‍.16ന് വൈകിട്ട് 7ന് സിനിമാറ്റിക്ക് ഡാന്‍സ്, 7.30ന് നൃത്താജ്ഞലി, 8.30ന് നൃത്താവിഷ്‌ക്കാരം. 17ന് വൈകിട്ട് 6.45ന് ദീപാരാധന, അത്താഴപൂജ തുടര്‍ന്ന് പിന്നല്‍ തിരുവാതിര, നൃത്താവിഷ്‌ക്കാരം, 7.30 മുതല്‍ നൃത്തോത്സവം, 8ന് സിനിമാറ്റിക്ക് ഡാന്‍സ്, 8.30 മുതല്‍ നാടന്‍ കലകളുടെ ദൃശ്യാവിഷ്‌ക്കാരം. 18ന് രാവിലെ 9.30ന് കലശപൂജ, ബ്രഹ്മകലശാഭിഷേകം, 11ന് ആത്മീയ പ്രഭാഷണം, 1ന് മഹാപ്രസാദമൂട്ട്, 6.30ന് ദീപാരാധന, ദീപക്കാഴ്ച, തുടര്‍ന്ന് പുഷ്പാഭിഷേകം, 7ന് ക്ലാസിക്കല്‍ ഡാന്‍സ്, 7.30 മുതല്‍ നൃത്തസന്ധ്യ, 8.30 മുതല്‍ സില്‍വര്‍ ജൂബിലി കോമഡി മെഗാഷോ എന്നിവയാണ് പരിപാടികള്‍.