Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരുവ് നായ നിയന്ത്രണ പദ്ധതി പുരോഗമിക്കുന്നു.
28/01/2016

തെരുവ് നായ നിയന്ത്രണ പദ്ധതി പുരോഗമിക്കുന്നു. തെരുവില്‍ അലയുന്ന നായ്ക്കളെ പിടികൂടി വന്ധ്യക്കരണ ശസ്ത്രക്രിയ നടത്തിയ ശേഷം പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കി പിടികൂടിയ അതേ സ്ഥലത്ത് തിരികേ വിടുന്ന പദ്ധതിയാണ് എ.ബി.സി പ്രോഗ്രാം. കോട്ടയം ജില്ലയിലെ അഞ്ചു താലൂക്കുകളിലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. ഓപ്പറേഷന്‍ തീയററര്‍, ഡോഗ് കെന്നല്‍, ഇന്‍സിനേറ്റര്‍ സൗകര്യങ്ങളും രണ്ടു വെററിനറി ഡോക്ടര്‍മാര്‍, രണ്ട് പാരവെററിനറി സ്റ്റാഫ്, കെയര്‍ടേക്കര്‍, ഡോഗ് ക്യാച്ചര്‍ എന്നിവരടങ്ങിയ ടീമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വൈക്കം നഗരത്തില്‍ നിന്നും 72 നായ്ക്കളെ പിടികൂടി വന്ധ്യക്കരണത്തിന് വിധേയമാക്കി.