Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പി.ഡി ജോണ്‍ അനുസ്മരണം നടത്തി
14/05/2018
പി.ഡി ജോണ്‍ അനുസ്മരണം മുന്‍മന്ത്രി കെ.എം മാണി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന പി.ഡി ജോണിന്റെ അന്‍പതാം ചരമവാര്‍ഷിക അനുസ്മരണം മുന്‍മന്ത്രി കെ.എം മാണി ഉദ്ഘാടനം ചെയ്തു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. വി.എം.സുധീരന്‍, പി.ജെ.ജോസഫ്, ബിനോയ് വിശ്വം, എം.ജി യൂണിവേഴ്‌സിറ്റി മുന്‍ വി.സി ഡോ.സിറിയക് തോമസ്, തോമസ് ഉണ്ണിയാടന്‍, എം.എല്‍.എമാരായ അഡ്വ. മോന്‍സ് ജോസഫ്, സി.കെ ആശ, പി.ടി തോമസ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി എന്നിവര്‍ പ്രസംഗിച്ചു. പി.ഡി.ജോണ്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പൊതുപ്രവര്‍ത്തനത്തിലെ മികവിനുള്ള അവാര്‍ഡ് പി.ടി തോമസ് എം.എല്‍.എയ്ക്ക് സമ്മാനിച്ചു. ആതുരശുശ്രുഷ രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനം പരിഗണിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍, ക്രിയാത്മക പത്രപ്രവര്‍ത്തനത്തിനു അജി വര്‍ക്കല എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി.