കാരാര്‍ തൊഴിലാളികള്‍ പണിമുടക്കും
14/05/2018
തലയോലപ്പറമ്പ്: എച്ച്.എന്‍.എല്‍ കാഷ്വല്‍ കോണ്‍ട്രാക്ട് തൊഴിലാളികള്‍ 15ന് പണിമുടക്കും. ന്യൂസ്പ്രിന്റ് ഫാക്ടറിയിലെ മൂന്നുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന ശമ്പളകരാര്‍ പുതുക്കി നിശ്ചയിക്കാത്ത മാനേജ്മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നതെന്ന് സംയുക്ത സരമസമിതി നേതാക്കളായ എസ്.എസ് മുരളി, എ.കെ വര്‍ഗീസ്, ഒ.ജി ഹരിദാസന്, ടി.എം സദന്, ടി.എം ബോസ്, പി.സി ബിനേഷ്കുമാര്‍, വി.പി മുരളീധരന് എന്നിവര്‍ അറിയിച്ചു.