Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവധിക്കാല പഠനകളരി തുടങ്ങി.
12/05/2018
കുടവെച്ചൂര്‍ 746-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖ നടത്തിയ കുട്ടികള്‍ക്കായുള്ള അവധിക്കാല പഠനകളരി എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുടവെച്ചൂര്‍ 746-ാം നമ്പര്‍ സി.കേശവവിലാസം എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെ നേതൃത്വത്തില്‍ 5-ാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്കായി അവധിക്കാല പഠനകളരി തുടങ്ങി. എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അജിത്ത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി കെ.സുഭാഷ് ബോധവത്ക്കരണ ക്ലാസ് എടുത്തു. ചിത്രകാരന്‍ ശ്രീനാഥ് എസ്.തമ്പി ചിത്രരചന അടിസ്ഥാന പഠനങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. ജയപ്രസാദ്, ശ്രീകുമാര്‍ എന്നിവര്‍ ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി. സെക്രട്ടറി പി.കെ മുരളീധരന്‍, പി.കെ മണിലാല്‍, ഷാജി മഞ്ജരി, കെ.ആര്‍ സിബു, വി.എസ് മറിയം എന്നിവര്‍ പ്രസംഗിച്ചു.