Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫാസിസമാണ് മുഖ്യശത്രു
12/05/2018
സി.പി.ഐ വൈക്കം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ടിംഗ് കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

വൈക്കം: കമ്മ്യൂണിസ്റ്റുകാരുടെ ഒന്നാം നമ്പര്‍ ശത്രു ഫാസിസമാണെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം പറഞ്ഞു. മുതലാളിത്തത്തിന്റെ ഏറ്റവും അക്രമാസക്തമായ ഘട്ടമാണ് അത്. ഇന്ത്യയില്‍ ഫാസിസത്തിന്റെ കടന്നുവരവിനെ കുറിച്ചും അതിനെ പ്രതിരോധിക്കേണ്ടതിനെകുറിച്ചുമാണ് കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഘടകസമ്മേളനങ്ങള്‍ പ്രധാനമായും ചര്‍ച്ചചെയ്തത്. അതിനുവേണ്ടി വിശാലമായ ഒരു ഐക്യനിര കെട്ടിപ്പടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ വൈക്കം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ടിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. ഫാസിസത്തിന്റെ എറ്റവും ക്രൂരമായ മുഖം ലോകം കണ്ടത് ഹിറ്റ്‌ലറിലൂടെയാണ്. ഹിറ്റ്‌ലറുടെ ആദ്യകാലങ്ങളാണ് ഇന്ന് മോദി ഓര്‍മ്മിപ്പിക്കുന്നത്. വംശീയ വിദ്വേഷം പ്രചരിപ്പിക്കുകയാണ് ഫാസിസ്റ്റുകളുടെ മുഖ്യ അജണ്ട. ഇന്ത്യയില്‍ ബി.ജെ.പി യും ആര്‍.എസ്.എസും അതാണ് ചെയ്യുന്നത്. ഇവര്‍ക്കെതിരെ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ ഐക്യനിര ഉണ്ടാകണമെന്നും ബിനോയ് പറഞ്ഞു. സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ടി.എന്‍ രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, ആര്‍.സുശീലന്‍, എം.ടി ബാബുരാജ്, കെ.അജിത്ത്, കെ.ഡി വിശ്വനാഥന്‍, പി.സുഗതന്‍, ജോണ്‍ വി ജോസഫ്, സി.കെ ആശ എം.എല്‍.എ, ലീനമ്മ ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.