Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെന്‍ഷന്‍ വിതരണം നടത്തണം
12/05/2018

വൈക്കം: വൈക്കം നഗരസഭയില്‍ നിന്നും റെഗുലര്‍ വിഭാഗത്തില്‍പ്പെട്ട സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും ഫാമിലി പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ നല്‍കുന്ന കാര്യത്തില്‍ നഗരസഭ കാണിക്കുന്ന അനാസ്ഥയ്ക്കും അവഗണനയ്ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി പെന്‍ഷന്‍കാര്‍ അറിയിച്ചു. തന്മാസത്തെ പെന്‍ഷന്‍ നാളിതുവരെ വിതരണം ചെയ്തിട്ടില്ല. എട്ടു ഗഡുവു ക്ഷാമബത്ത കുടിശിഖ, പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശിഖ എന്നിവ നല്‍കുന്നതിനും നഗരസഭ അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശിഖ നാലു ഗഡുക്കളായി നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കേരളത്തിലെ എല്ലാ സംസ്ഥാനപെന്‍ഷന്‍കാര്‍ക്കും മറ്റു നഗരസഭകളിലെ പെന്‍ഷന്‍കാര്‍ക്കും മൂന്നു ഗഡുക്കള്‍ നല്‍കി കഴിഞ്ഞിട്ടു വൈക്കം നഗരസഭാ അധികൃതര്‍ ഒരു ഗഡുവുപോലും നാളിതുവരെ നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. പെന്‍ഷന്‍ പരിഷ്‌ക്കരണത്തിന്റെയും ക്ഷാമബത്തയുടെയും കുടിശിഖകള്‍ നല്‍കുന്നതിന് അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ പെന്‍ഷന്‍കാരും കുടുംബ പെന്‍ഷന്‍കാരും നഗരസഭയ്ക്കു മുന്നില്‍ ധര്‍ണ്ണാസമരം ഉള്‍പ്പെടെയുള്ള സമരനടപടികള്‍ നടത്തുന്നതിന് തീരുമാനിച്ചു.