Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിരോധിത പുകയില വില്‍പന: ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
12/05/2018
അന്‍സാര്‍

വൈക്കം: ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും നിരോധിത പുകയില ഉല്‍പന്നമായ ഹാന്‍സ് വില്‍പന നടത്തി വന്നിരുന്നയാളെ വൈക്കം ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പ് കാട്ടിക്കുന്ന് വടക്കേമങ്ങാട്ട് അന്‍സാറി(35)നെയാണ് ഇന്നലെ രാവിലെ ഒന്‍പതിന് കാട്ടിക്കുന്നില്‍ നിന്നും ഹാന്‍സ് വില്‍പനക്കിടെ പോലീസ് പിടികൂടിയത്. പൂത്തോട്ടയില്‍ ഓട്ടോ ഓടിക്കുന്ന ഇയാള്‍ ആവശ്യക്കാര്‍ ഫോണില്‍ വിളിക്കുമ്പോള്‍ സ്ഥലത്ത് കൊണ്ടുപോയി വില്‍പന നടത്തുകയാണ് പതിവ്. ഡി.വൈ.എസ്.പി കെ.സുഭാഷിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ ഓട്ടോറിക്ഷയില്‍ നിന്നും, വീടിനു പിന്‍വശം പ്ലാസ്റ്റിക് ബക്കറ്റിലാക്കി കുഴിച്ചിട്ടിരുന്നതും ഉള്‍പ്പെടെ 250ഓളം പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പന്നമാണ് പിടികൂടിയത്.
വൈക്കം അഡീഷണല്‍ എസ്.ഐ ജോസ് തോട്ടപ്പള്ളി, ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസ് എ.എസ്.ഐമാരായ കെ.നാസര്‍, പി.കെ ജോളി, എം.എല്‍ വിജയപ്രസാദ്, എ.അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.