Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ദൃശ്യം' മോഡല്‍ കൊലപാതകത്തില്‍ മരിച്ചത് മാത്യു തന്നെ
12/05/2018

വൈക്കം: തലയോലപ്പമ്പിലെ 'ദൃശ്യം' മോഡല്‍ കൊലപാതകത്തില്‍ മരിച്ചത് കാലായില്‍ മാത്യു (മാത്തന്‍) തന്നെയെന്ന് ഡി.എന്‍.എ പരിശോധനാഫലം. കൊലനടന്ന് എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി ടിവിപുരം സ്വദേശി അനീഷിന്റെ അച്ഛനാണ് കൊലപാതകകഥ വെളിപ്പെടുത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തുടയെല്ല് മാത്രമാണ് കണ്ടെത്താനായത്. വാക്കുതര്‍ക്കം കൊലപാതകത്തില്‍ എത്തുകയായിരുന്നു. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പിന്നീട് കെട്ടിടം നിര്‍മിച്ചിരുന്നു. ഇതുപൊളിച്ചാണ് അസ്ഥികള്‍ പുറത്തെടുത്ത് പരിശോധനക്കയച്ചത്.