Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓട്ടോമാറ്റിക് മില്‍ക് കളക്ഷന്‍ യൂണിറ്റിന്റെ ഉദ്ഘാടനം 15ന്
11/05/2018

വൈക്കം: പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് ക്ഷീരവികസന വകുപ്പ് ക്ഷീരസഹകരണസംഘങ്ങള്‍ വഴി നടപ്പാക്കുന്ന നിരവധി പദ്ധതികളുടെ ഭാഗമായി 2017-18 വര്‍ഷത്തെ ക്ഷീരവികസന വകുപ്പിന്റെ ക്ഷീരോല്പാദക സഹകരണ സംഘങ്ങളുടെ നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോട്ടകം, കുടവെച്ചൂര്‍, ഉല്ലല ക്ഷീരോല്പാദക സഹകരണ സംഘങ്ങള്‍ക്ക് ഓട്ടോമാറ്റിക് മില്‍ക് കളക്ഷന്‍ യൂണിറ്റ് (എ.എം.സി യൂണിറ്റ്) അനുവദിച്ചിരുന്നു. തോട്ടകം ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തില്‍ 15ന് രാവിലെ 10.30ന് നടക്കുന്ന ഓട്ടോമാറ്റിക് മില്‍ക് കളക്ഷന്‍ യൂണിറ്റിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വ്വഹിക്കും. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് അദ്ധ്യക്ഷത വഹിക്കും. തോട്ടകം ക്ഷീരോല്‍പാദക സഹകരണസംഘം പ്രസിഡന്റ് അജിക്കുട്ടന്‍ സ്വാഗതമാശംസിക്കുന്ന ചടങ്ങിന് സെക്രട്ടറി അനീഷ് കുമാര്‍ വി.എസ് കൃതജ്ഞത പറയും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി പുല്‍കൃഷി-പുല്‍ക്കട വിതരണോദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പി.സുഗതന്‍ ക്ഷേമനിധി ആനുകൂല്യ വിതരണവും അഡ്വ. കെ.കെ രഞ്ജിത്ത് തോട്ടകം സംഘത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷനെ ആദരിക്കലും നടത്തും. ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ടി.കെ അനികുമാരി പദ്ധതി വിശദീകരണം നടത്തും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുഷ്‌ക്കരന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ റെജിമോന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ലീനമ്മ ഉദയകുമാര്‍, കെ.എന്‍ നടേശന്‍, മായ ഷാജി, തോട്ടകം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ഡി ബാബുരാജ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി.എസ് മുരളീധരന്‍, ഷീജ ബൈജു, ഉല്ലല, കുടവെച്ചൂര്‍ ക്ഷീരോല്പാദക സഹകരണസംഘം പ്രസിഡന്റുമാരായ കെ.ജയചന്ദ്രന്‍, പി.വി പ്രസന്നന്‍ തുടങ്ങിയവര്‍ സംസാരിക്കും.