Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും
11/05/2018
സെന്റ് ജോസഫ് ഫൊറോന പള്ളിയിലെ സെന്റ് സെബാസ്റ്റ്യന്‍ കുടുംബയൂണിറ്റിന്റെ കുടുംബസംഗമം വികാരി ഫാ. പോള്‍ ചിറ്റിനപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സെന്റ് ജോസഫ് ഫൊറോന പള്ളി പാരീഷ് ഫാമിലി യൂണിയനിലെ സെന്റ് സെബാസ്റ്റ്യന്‍ കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും കന്നിപ്പറമ്പില്‍ ജോമോന്‍ ജോസഫിന്റെ വസതിയില്‍ നടത്തി. കുടുംബസംഗമത്തിന്റെ മുന്നോടിയായി നടത്തിയ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. പോള്‍ ചിറ്റിനപ്പിള്ളി മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന സ്‌നേഹവിരുന്നും കുടുംബസംഗമവും വികാരി ഫാ.പോള്‍ ചിറ്റിനപ്പിള്ളി ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ. മാര്‍ട്ടിന്‍ തച്ചിറക്കല്‍, ട്രസ്റ്റിമാരായ ജോസഫ് മാത്യു, ജോര്‍ജ്ജ് മായംപറമ്പില്‍, വൈസ് ചെയര്‍മാന്‍ സോണി പൂതവേലില്‍, ജോമോന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.