Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌നേഹസംഗമം നടത്തി.
11/05/2018
വി കെയര്‍ ചാരിറ്റബിള്‍ സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ സ്‌നേഹസംഗമം നടന്‍ പി. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അംഗവൈകല്യം സംഭവിച്ചവരുടെ കൂട്ടായ്മയായ വി കെയര്‍ ചാരിറ്റബിള്‍ സംഘടനയുടെ നേതൃത്വത്തില്‍ സീതാറാം ഓഡിറ്റോറിയത്തില്‍ സ്‌നേഹസംഗമം നടത്തി. എണ്‍പതോളം രോഗികള്‍ക്ക് സാമൂഹിക സംഘടനകള്‍ നല്‍കിയ ഭക്ഷ്യധാന്യ കിറ്റുകളും വസ്ത്രങ്ങളും വിതരണം ചെയ്തു. സമ്മേളനം നടന്‍ പി.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി കെ.സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. എം.വൈ ജയകുമാരി, ബിജു.വി.കണ്ണേഴന്‍, കെ.പി റോയ്, ബിജു, രാജീവ്.സി.നായര്‍, സിജു ജോസഫ്, നൗഷാദ് വര്‍ണം, വി.കെ ഷാജി എന്നിവര്‍ പ്രസംഗിച്ചു. നടന്‍ പി. ബാലചന്ദ്രനെ ചടങ്ങില്‍ ആദരിച്ചു.