Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.പി.എം.എസ് വൈക്കം യൂണിയന്‍ വാര്‍ഷികസമ്മേളനം നടത്തി
11/05/2018

വൈക്കം: കെ.പി.എം.എസ് വൈക്കം യൂണിയന്റെ 48-ാമത് വാര്‍ഷിക സമ്മേളനം വി.സി ചെല്ലപ്പന്‍ നഗറില്‍ (വ്യാപാരഭവന്‍) കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് മുണ്ടുകോട്ടയ്ക്കല്‍ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം വിനോദ്, സംഘടനാ സെക്രട്ടറി കെ.ശശികുമാര്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.ശിവദാസന്‍, ജില്ലാ പ്രസിഡന്റ് വൈക്കം ബാബു, ജില്ലാ സെക്രട്ടറി ഇ.ജി സജീവ്, സി.കെ പുരുഷോത്തമന്‍, എ.ഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി സുശീലന്‍ മറവന്‍തുരുത്ത് (പ്രസിഡന്റ്), എം.എ ബാബു (വൈസ് പ്രസിഡന്റ്), സി.റ്റി അപ്പുക്കുട്ടന്‍ (സെക്രട്ടറി), ബീനാകുമാരി (ജോയിന്റ് സെക്രട്ടറി), കെ.കൃഷ്ണന്‍കുട്ടി (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു. പി.കെ ശശിധരന്‍ റിപ്പോര്‍ട്ടും റ്റി രാജപ്പന്‍ പുളിക്കത്തറ കണക്കും അവതരിപ്പിച്ചു.