Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പുരസ്‌കാരം തിരക്കഥാകൃത്ത് ശ്യാം പുഷ്‌കറിന്.
11/05/2018

വൈക്കം: യുവകലാസാഹിതി യു.എ.ഇ ഷാര്‍ജാ ഘടകം ഏര്‍പ്പെടുത്തിയ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പുരസ്‌കാരം ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവായ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കറിന്. യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എം സതീശന്‍, സിനിമാ നടന്‍ ചേര്‍ത്തല ജയന്‍, ഡോ. വത്സന്‍ വാതുശ്ശേരി, എം.ഡി ബാബുരാജ്, സാംജി ടി.വി പുരം എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 13ന് വൈകുന്നേരം നാലിന് വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ നടക്കുന്ന ചടങ്ങില്‍ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും. തുടര്‍ന്ന് സലിം മുല്ലശ്ശേരി എഴുതിയ ഗന്ധര്‍വന്‍ നോറ്റ പെണ്ണ് ചെറുകഥാസമാഹാരം പ്രകാശനം ചെയ്യും. ഇ.എം സതീശന്‍, ചേര്‍ത്തല ജയന്‍, സി.കെ ആശ എം.എല്‍.എ, കെ.ബിനു, ആനിക്കാട് ഗോപിനാഥ്, എലിക്കുളം ജയകുമാര്‍, ജോസ് ചമ്പക്കര, എം.ഡി ബാബുരാജ്, അരവിന്ദന്‍ കെ.എസ് മംഗലം എന്നിവര്‍ പ്രസംഗിക്കും.