Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പി.ഡി ജോണിന്റെ അന്‍പതാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം 12ന്
11/05/2018

വൈക്കം: വൈക്കത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായിരുന്ന പി.ഡി ജോണിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡിന് പി.ടി തോമസ് എം.എല്‍.എ അര്‍ഹനായി. മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജഡ്ജിങ് കമ്മറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാറിനും, ക്രിയാത്മക മാധ്യമപ്രവര്‍ത്തനത്തിന് അജി വര്‍ക്കലയ്ക്കും പുരസ്‌കാരം നല്‍കും. പി.ഡി ജോണ്‍ ഫൗണ്ടേഷനാണ് അവാര്‍ഡ് നല്‍കുന്നത്. 1950-60 കാലഘട്ടത്തില്‍ വിമോചനസമരത്തിന്റെ അലകളില്‍ കലുഷിതമായ സംസ്ഥാന രാഷ്ട്രീയ സാമൂഹികാന്തരീക്ഷത്തില്‍, ജാതിമത രാഷ്ട്രീയ വിഭാഗീയതകള്‍ക്ക് അതീതമായി തന്റെ സ്വതസിദ്ധമായ കര്‍മധീരത കൊണ്ട് മികവ് പുലര്‍ത്തിയ ആളായിരുന്നു പി.ഡി ജോണ്‍. കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി, ഡി.സി.സി അംഗം എന്നീ നിലകളില്‍ വൈക്കത്തെ കോണ്‍ഗ്രസ് നേതൃനിരയിലെ യുവസാന്നിധ്യമായിരുന്ന പി.ഡി ജോണ്‍ കായികരംഗത്തും മികവ് പുലര്‍ത്തിയിരുന്നു. സമൂഹത്തിന്റെ നാനാതുറകളിലുമുള്ള എല്ലാ ജനങ്ങള്‍ക്കും സ്‌നേഹസാന്ത്വനമായിരുന്ന ഇദ്ദേഹം മുപ്പത്തിമൂന്നാം വയസ്സില്‍ വിടവാങ്ങി.
പി.ഡി ജോണിന്റെ അന്‍പതാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം നാളെ (12ന്) വൈകുന്നേരം അഞ്ചിന് ലിസ്യു സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മാര്‍ ജോര്‍ജ്ജ് കര്‍ദിനാള്‍ ആലഞ്ചേരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയും, വി.എം സുധീരന്‍ വിശിഷ്ടാതിഥിയും ആയിരിക്കും. കെ.എം മാണി എം.എല്‍.എ ആമുഖ പ്രഭാഷണം നടത്തും. എം.ജി യൂണിവേഴ്‌സിറ്റി മുന്‍ വി.സി ഡോ. സിറിയക് തോമസ്, പി.ജെ ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.വി തോമസ്, ബിനോയ് വിശ്വം, കെ.സി ജോസഫ്, അഡ്വ. മോന്‍സ് ജോസഫ്, പി.ടി തോമസ്, വി.ഡി സതീശന്‍, സി.കെ ആശ, ബെന്നി ബഹനാന്‍, തോമസ് ഉണ്ണിയാടന്‍, ജോസഫ് വാഴക്കന്‍, അഡ്വ. പി.കെ ഹരികുമാര്‍, സൗമിനി ജെയിന്‍, എസ്.ഇന്ദിരാദേവി എന്നിവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ പി.ഡി ജോണ്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ ജോണ്‍ പേരയില്‍, കണ്‍വീനര്‍ ജയ്‌ജോണ്‍ പേരയില്‍ എന്നിവര്‍ പങ്കെടുത്തു.