Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹയര്‍ സെക്കന്ററി പരീക്ഷയില്‍ വൈക്കത്തെ സ്‌കൂളുകള്‍ക്ക് തിളക്കമാര്‍ന്ന വിജയം.
11/05/2018

വൈക്കം: ഹയര്‍ സെക്കന്ററി പരീക്ഷയില്‍ വൈക്കത്തെ സ്‌കൂളുകള്‍ക്ക് തിളക്കമാര്‍ന്ന വിജയം. വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ആശ്രമം സ്‌കൂള്‍, സെന്റ് ലിറ്റില്‍ തെരേസാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവയെല്ലാം ചരിത്രവിജയമാണ് കൈവരിച്ചത്.

ആശ്രമം സ്‌കൂള്‍ പ്ലസ്ടു സയന്‍സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി 92 ശതമാനം വിജയമാണ് നേടിയത്. പരീക്ഷ എഴുതിയ 158 പേരില്‍ 146 പേരും വിജയം കൊയ്തു. ഏഴു വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.

വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സയന്‍സ് വിഭാഗത്തില്‍ പരീക്ഷയെഴുതിയ 99 കുട്ടികളില്‍ 88 പേരും പാസായി. ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 58 കുട്ടികളില്‍ 48 പേരും വിജയിച്ചു. സയന്‍സ് വിഭാഗത്തില്‍ 11 കുട്ടികള്‍ എ പ്ലസ് നേടി. താലൂക്കിലെ തന്നെ മികച്ച വിജയം കൈവരിച്ച സര്‍ക്കാര്‍ സ്‌കൂളെന്ന ഖ്യാതിയും സ്‌കൂള്‍ നേടിയെടുത്തു.

വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ് ഹയര്‍ സെക്കന്ററി സ്‌കൂളും മികച്ച വിജയമാണ് നേടിയത്. സയന്‍സ് വിഭാഗത്തില്‍ 91 ശതമാനവും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 90 ശതമാനം പേരും വിജയിച്ചു. നാലു കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.