Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹയര്‍സെക്കന്ററി പരീക്ഷയില്‍ സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിന് മികച്ച വിജയം.
10/05/2018

വൈക്കം: ഹയര്‍സെക്കന്ററി പരീക്ഷയില്‍ സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിന് മികച്ച വിജയം. പ്ലസ്ടു സയന്‍സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി 92 ശതമാനം വിജയമാണ് സ്‌കൂള്‍ നേടിയത്. കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിജയമാണിത്. പരീക്ഷ എഴുതിയ 158 പേരില്‍ 146 പേരും വിജയം കൊയ്തു. 7 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അതിന് ശക്തി ശ്രോതസ്സായി പ്രവര്‍ത്തിച്ച അദ്ധ്യാപകരെയും രക്ഷിതാക്കളെയും സ്‌കൂള്‍ മാനേജ്‌മെന്റും പി.ടി.എ യും അഭിനന്ദിച്ചു.