Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
10/05/2018
റിനു

തലയോലപ്പറമ്പ്: വീട്ടില്‍ അതിക്രമിച്ചുകയറി മോഷണശ്രമം നടത്തിയ കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ വൈക്കം ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂര്‍ ഇറുമ്പയം കോളനിയില്‍ മണ്ണത്താന്‍ കുഴിയില്‍ താമസിക്കുന്ന റബോച്ചന്‍ എന്നുവിളിക്കുന്ന റിനു(28)വിനെയാണ് തലയോലപ്പറമ്പ് ബസ് സ്റ്റാന്റില്‍വെച്ച് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. 2008ല്‍ പിറവത്തുവെച്ച് മൊബൈല്‍ മോഷണം നടത്തിയ കേസില്‍ മൂവാറ്റുപുഴ കോടതി മൂന്നു മാസത്തേക്ക് ശിക്ഷിച്ചിരുന്നു. 2014ല്‍ വെള്ളൂര്‍ ന്യൂസ്പ്രിന്റ് ടൗണ്‍ഷിപ്പില്‍വെച്ച് മോട്ടോര്‍ ബൈക്ക് കത്തിച്ച കേസില്‍ വൈക്കം കോടതിയില്‍ വിചാരണ നേരിടുകയാണ്. വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡിലെ എ.എസ്.ഐമാരായ കെ.നാസര്‍, പി.കെ ജോളി, എം.എല്‍ വിനയപ്രസാദ്, സി.പി.ഒ എ.അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.